Sale!
Sale!
തുരുമ്പ് Thurump
₹45.00
വാക്കിനെ ചുറ്റിപ്പറ്റി ഇരുട്ടോ വെളിച്ചമോ രാമന്റെ കവിതയിൽ എപ്പോഴുമുണ്ട്. സ്വയം വെളിച്ചമുള്ളതാകുക, ചുറ്റുമുള്ളതിനെ വെളിച്ചത്തിലാറാടിക്കുക-അപ്പോൾ തന്റെ വാക്കുകളെ കവിതയായി രാമൻ തിരിച്ചറിയുന്നു. തിരിച്ചാവുമ്പോൾ കവിത പയ്യെപ്പയ്യെ തന്നെ വിട്ടൊഴിയുന്നതായും. വാക്കുകളെ, പ്രമേയത്തെ, സന്ദർഭങ്ങളെ രാമൻ കൊണ്ടുനടക്കുന്ന രീതിയാണ് ഞെട്ടോടെ എന്നു തോന്നുമാറ് അതിന്റെ പുതുമ. പൂക്കളേക്കാൾ കായേക്കാൾ ഞെട്ടിക്കാണ് രാമന്റെ കവിത പ്രാധാന്യം നൽകുന്നത്.) പ്രയോഗത്തിൽ, വിന്യാസത്തിൽ, എടുപ്പിൽ അത് സാമ്പ്രദായിക രീതികളെ വിട്ടൊഴിയുന്നു. അപൂർവ്വമായ പരിചരണരീതി കൊണ്ട് ഭാവങ്ങളെ അപ്രതീക്ഷിതവും അപരിചിതവുമാക്കുന്നു. കവിതയെക്കുറിച്ച് രാമന്റെ സങ്കല്പം തന്നെ അസാധാരണമാണ്- ഉൾവലിഞ്ഞ് സ്വന്തം എല്ലിൽ ചെന്നു തട്ടുമ്പോൾ ഉയിരുകോച്ചുംവിധമുണ്ടാകുന്ന ശബ്ദം. പുറത്തു നിന്ന് അകത്തേക്കുള്ള വലിവ്. കവികൾ സാധാരണ പറയുമ്പോലെ കവിത ഉൾക്കുരുക്കഴിക്കലോ പുറത്തേക്കുള്ള കടക്കലോ അല്ല രാമന്. ഉള്ളിലെ ശൂന്യതകളെ, വിടവുകളെ നികത്തലാണ്. തന്നോടുതന്നെ പറയുമ്പോലെ ആ കവിത അത്രമേൽ സ്വകാര്യമാകുന്നത് അതുകൊണ്ടാണ്.
വി.കെ. സുബൈദ
99 in stock

Reviews
There are no reviews yet.