Sale!
Sale!
അടയാതിരിക്കട്ടെ വാതിലുകൾ Adayaathirikkatte Vaathilukal
₹100.00
പലപ്പോഴായി കുറിച്ചിട്ട വി ടി മുരളിയുടെ തോന്നലുകളുടെ സമാഹാരമാണ് ഈ പുസ്തകം. സ്വന്തം അനുഭവങ്ങളും കാഴ്ചകളും മനനങ്ങളും ആയതിനാൽ ലേഖനങ്ങൾക്ക് ഓജസ്സ് വേറെ തന്നെയാണ്. ഇളനീർ കുടിക്കുന്നതു പോലെയാണ് നമുക്ക് അനുഭവപ്പെടുക. കാരണം നടേ പറഞ്ഞ പോലെ ‘എന്താണോ അത്’ തന്നെയാണ് ഇവയും. കൃത്രിമമായി യാതൊരു preservatives ഉം ചേർക്കാത്തതാണല്ലോ കരിക്കിൻ വെള്ളം. തൻ്റെ സവിശേഷമായ സൂക്ഷ്മദർശിനിയിലൂടെ ഇദ്ദേഹം പാട്ടിൻ്റെ ആത്മാവ് കണ്ടെത്തുന്നത് നമുക്കറിയാൻ സാധിക്കും. പ്രത്യേകിച്ച് സിനിമാപ്പാട്ട് ഒറ്റക്ക് ഒരു നിലനിൽപ്പില്ലാതെ അതിൻ്റെ സാഹിത്യവും ദൃശ്യവും സിനിമാസന്ദർഭവുമായി എങ്ങനെ ഇഴ ചേർന്നു നിൽക്കുന്നു എന്ന് ഇദ്ദേഹം കാണിച്ചു തരുന്നു. അതിനാൽ തന്നെ പുതിയ തലമുറ പഴയ പാട്ടുകൾ അക്ഷരങ്ങൾ മാത്രം ചേർത്ത് വെറുതെ പാടുമ്പോൾ എങ്ങനെയാണ് അതിൻറ്റെ ആത്മാവ് നഷ്ടപ്പെടുന്നത് എന്ന് ഇദ്ദേഹം പറഞ്ഞു തരുന്നു.
മുന്നോട്ടു വായിക്കുമ്പോൾ തൻ്റെ സംഗീതയാത്രയിൽ തനിക്കും തൻ്റെ സമകാലീനർക്കും നേരിട്ട തിക്താനുഭവങ്ങളെ നർമത്തിൽ പൊതിഞ്ഞു തന്നെ ഇദ്ദേഹം അവതരിപ്പിക്കുന്നത് കാണാം .
സംഗീതാസ്വാദകർ എന്ന് പറഞ്ഞു നടക്കുന്നവർ യഥാർത്ഥ പ്രതിഭകളെ അറിയാതെ ( മനപ്പൂർവം ശ്രദ്ധിക്കാതെയും) പോയത് ഇദ്ദേഹം അടയാളപ്പെടുത്തുന്നു. അത്തരം ചില പ്രതിഭകളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.
മനോജ് വർമ്മ
100 in stock

Reviews
There are no reviews yet.