00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

അവസാനത്തെ ശില്പം Avasanathe Shilpam

90.00

കാലത്തിന്റെ വൈരുദ്ധ്യങ്ങളെ സൗമ്യവും ദീപ്തവുമായ ഭാഷയുടെ സ്പർശിനികൾ കൊണ്ട് വായനക്കാരന്റെ ഹൃദയത്തിലേക്ക് കുടഞ്ഞിടുന്ന അഷ്ടമൂർത്തിയുടെ കഥകളുടെ സമാഹാരം. ചരിത്രവും സ്മൃതികളും ഇവിടെ ഗൃഹാതുരതയുടെ ആലഭാരങ്ങൾ വെടിഞ്ഞ് വർത്തമാനത്തിന്റെ നേർക്കാഴ്ചയിലേക്ക് സന്നിവേശിക്കുകയും അനുഭൂതിയുടെ നവ്യമായൊരു ലോകം സൃഷ്ടിക്കുകയും ചെയ്യുന്നു. എടുക്കാത്ത നോട്ട്, കൃഷ്ണപ്ഫന്റെ യാത്രകൾ, അവസാനത്തെ പാട്ട്, ജലസമാധി, കൊച്ചണ്ണന്റെ ചായപ്പീടിക തുടങ്ങി തികച്ചും വ്യത്യസ്തമായ പന്ത്രണ്ട് കഥകൾ.

99 in stock

Sale!

ഉച്ചവെയില് ചൂട് വിളയുന്ന നേരം നാട്ടിടവഴിയിലെ മാഞ്ചുവട്ടില് മയങ്ങുന്ന മഞ്ഞച്ചേരയെ പരിഹസിക്കുന്ന പൂത്താംകീരികളുടെ കലപിലയും മുളങ്കാടിന്റെ മൂളിപ്പാട്ടും കേട്ടു , കല്ക്കിണറിലെ തണുപ്പിന്റെ ഉറവ മുക്കി കുടിച്ചു യാത്ര കഴിഞ്ഞു വരുന്ന സുഖമാണ് ശ്രീ അഷ്ടമൂര്ത്തിയുടെ അവസാനത്തെ ശില്പ്പം എന്ന കഥാ സമാഹാരം വായിച്ചവസാനിപ്പിക്കുമ്പോള് കിട്ടുന്നത്. പൊലിമകളും വര്ണ്ണാഭയുമില്ലാത്ത ശുദ്ധമലയാളം. നാട്ടുമ്പുറത്തുകാരന്റെ മനസ്സ് പോലെ തെളിഞ്ഞ ആഖ്യാനം . മലയാള സാഹിത്യത്തിലെ ഇനിയും അവശേഷിക്കുന്ന നന്മയുടെ മുഖവരികളാകുന്ന കഥകൾ. .

Reviews

There are no reviews yet.

Be the first to review “അവസാനത്തെ ശില്പം Avasanathe Shilpam”

Your email address will not be published. Required fields are marked *

SKU: LG148 Categories: , ,
Open chat
1
Welcome to Book bang theory
Hello