Sale!
Sale!
എനിക്ക് സമയം ഉണ്ടായിരുന്നെങ്കിൽ Enikk Samayam Untaayirunnenkil
₹260.00
ഫാന്റസിയുടെയും ത്രില്ലറിന്റേയും മിശ്രണമായ ഈ നോവൽ, സാഹിത്യവും സിനിമയും എങ്ങനെ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്നു. നമുക്കനുവദിച്ചുകിട്ടിയ ഹ്രസ്വമായ ജീവിതത്തെ ആധുനികലോകത്തിന്റെ ദുരന്തഭാവങ്ങളിലൂടെ നോക്കിക്കാണുന്നു.
പരിഭാഷ: കൃഷ്ണവേണി
99 in stock
ഇരുപത്തിരണ്ട് വയസ്സുള്ള സൈമൺ ബൈബ്ലർ സ്വയം ബാർട്ടൻ ഫിംക് എന്ന പേരു സ്വീകരിക്കുകയും നാടകങ്ങൾ എഴുതുകയും ചെയ്യുന്നു. ഒരു വർഷം മാത്രം ജീവിതം ബാക്കിയുള്ള ഒരു യുവാവിനെക്കുറിച്ച് നാടകമെഴുതി അവതരിപ്പിക്കുകയാണ് സൈമൺ. അവതരണദിവസം തന്നെ തന്റെ ഭാവന യാഥാർത്ഥ്യമാവുകയാണെന്നും സ്പ്ലീൻ ക്യാൻസർ ബാധിച്ച തനിക്ക് ഇനിയൊരു വർഷം കൂടി മാത്രമേ ആയുസ്സ് ബാക്കിയുള്ളുവെന്നും അറിയുന്നു. യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ സൈമൺ തന്റെ നഗരമായ ലുബ്ജാനയിലെ തെരുവുകളിലൂടെ അലയുന്നതിനിടെ ഒരു നാടോടിയെ കണ്ടുമുട്ടുകയും അയാൾ അവന് ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നൽകുകയും ചെയ്യുന്നു. പ്രതിഫലമായി അയാളുടെ സുഹൃത്തിന് ഒരു പാക്കറ്റ് എത്തിച്ചാൽ മതിയെന്നും പറയുന്നു. ന്യൂയോർക്കിലെത്തുന്ന സൈമൺ അതിസങ്കീർണ്ണതങ്ങളായ സാഹചര്യങ്ങളിലേക്കാണ് എത്തപ്പെടുന്നത്. സസ്പെൻസുകളും രഹസ്യങ്ങളും സൈമണെ ചിന്താക്കുഴപ്പത്തിലേക്കും ഏകാന്തതയിലേക്കും തള്ളിയിടുന്നു. ഫാന്റസിയുടെയും ത്രില്ലറിന്റേയും മിശ്രണമായ ഈ നോവൽ സാഹിത്യവും സിനിമയും എങ്ങനെ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്നു. നമുക്കനുവദിച്ചുകിട്ടിയ ഹ്രസ്വമായ ജീവിതത്തെ ആധുനികലോകത്തിന്റെ ദുരന്തഭാവങ്ങളിലൂടെ നോക്കിക്കാണുന്നു.
പരിഭാഷ: കൃഷ്ണവേണി
Reviews
There are no reviews yet.