മുക്തകണ്ഠം വി കെ എൻ Mukthakantam VKN
₹500.00
ഒഴിവുകാലത്ത് വായിക്കാൻ പുസ്തകങ്ങൾ വന്നപ്പോൾ ഏറെ സന്തോഷത്തോടെ ആദ്യം കൈയിലെടുത്തത് ശ്രീ രഘുനാഥൻ്റെ മുക്തകണ്ഠം വികെഎൻ എന്ന ജീവിതാ ഖ്യായികയാണ് .അത് പുസ്തകത്തെ കുറിച്ച് ഒരു മുൻ വിധി ഉള്ളതുകൊണ്ടല്ല; മറിച്ച് ആ പുസ്തകത്തിൻ്റെ കെട്ടും മട്ടുമൊക്കെ ഏറെ ആകർഷിച്ചതുകൊണ്ടാണ്.
വായിച്ചു തുടങ്ങിയപ്പോഴാകട്ടെ താഴെ വയ്ക്കാനേ തോന്നിയില്ല .രണ്ടു മാസത്തിലേറെയായി അലട്ടുന്ന ശാരീരിക ബുദ്ധിമുട്ടുകളൊക്കെ മറന്ന പോലെ വായനയോടു വായന.
എന്തൊരു പുസ്തകമാണിത്..! ജീവചരിത്രമെന്നൊക്കെ പറഞ്ഞാൽ ആകെ വിരസമാവാറാണ് പതിവ് എനിക്കിഷ്ടവുമല്ല
എന്നാൽ ഈ കൃതിയിലൂടെ രഘുനാഥൻ സാർ വി കെ എൻ സാഹിത്യത്തിൻ്റെ എല്ലാ സൗകുമാര്യങ്ങളും ഒപ്പിയെടുത്തിട്ടുണ്ട്
സർചാത്തുവും പയ്യനും നാ ണ്വാരും സുനന്ദയും ഒക്കെ ഇങ്ങനെ നമ്മോട് സംസാരിച്ചുകൊണ്ടിരിക്കല്ലേ.
വി കെ എൻ എ ന്ന ലെജൻഡിനെ കുറിച്ച്
ഇനി എന്താണ് അറിയാനുള്ളത് ..? എന്തൊരു മനുഷ്യനാണത് .. ആ ജീവിതത്തിലും എഴുത്തിലും നമ്മൾ കാണാതെ പോയ പലതും ഉണ്ടല്ലോ.. എല്ലാം ഇവിടെയുണ്ട്
മകനെ കുറിച്ചുള്ള കാര്യങ്ങൾ വായിച്ചപ്പോൾ എപ്പോഴും നമ്മെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ആ മഹാ സാഹിത്യകാരൻ്റെ വേദന..അറിയാതെ കണ്ണു നനയിച്ചു
കണ്ണീർ പുറത്തു വരാതിരിക്കാനാണല്ലോ പയ്യൻചിരിച്ചതെന്ന് ഓർത്തു പോയി .
നാനൂറിലധികം പേജുകളുള്ള പുസ്തകം കഴിഞ്ഞപ്പോൾ എന്തോ…. ഒരു വല്ലായ്ക തീരേണ്ടായിരുന്നു എന്ന് തോന്നിപ്പോയി .
ഹസീന ഫാസിൽ
96 in stock
ഒഴിവുകാലത്ത് വായിക്കാൻ പുസ്തകങ്ങൾ വന്നപ്പോൾ ഏറെ സന്തോഷത്തോടെ ആദ്യം കൈയിലെടുത്തത് ശ്രീ രഘുനാഥൻ്റെ മുക്തകണ്ഠം വികെഎൻ എന്ന ജീവിതാഖ്യായികയാണ് .അത് പുസ്തകത്തെ കുറിച്ച് ഒരു മുൻവിധി ഉള്ളതുകൊണ്ടല്ല; മറിച്ച് ആ പുസ്തകത്തിൻ്റെ കെട്ടും മട്ടുമൊക്കെ ഏറെ ആകർഷിച്ചതുകൊണ്ടാണ്.
വായിച്ചു തുടങ്ങിയപ്പോഴാകട്ടെ താഴെ വയ്ക്കാനേ തോന്നിയില്ല .രണ്ടു മാസത്തിലേറെയായി അലട്ടുന്ന ശാരീരിക ബുദ്ധിമുട്ടുകളൊക്കെ മറന്ന പോലെ വായനയോടു വായന.
എന്തൊരു പുസ്തകമാണിത്..! ജീവചരിത്രമെന്നൊക്കെ പറഞ്ഞാൽ ആകെ വിരസമാവാറാണ് പതിവ് എനിക്കിഷ്ടവുമല്ല
എന്നാൽ ഈ കൃതിയിലൂടെ രഘുനാഥൻ സാർ വി കെ എൻ സാഹിത്യത്തിൻ്റെ എല്ലാ സൗകുമാര്യങ്ങളും ഒപ്പിയെടുത്തിട്ടുണ്ട്
സർചാത്തുവും പയ്യനും നാണ്വാരും സുനന്ദയും ഒക്കെ ഇങ്ങനെ നമ്മോട് സംസാരിച്ചുകൊണ്ടിരിക്കല്ലേ.
വി കെ എൻ എ ന്ന ലെജൻഡിനെ കുറിച്ച്
ഇനി എന്താണ് അറിയാനുള്ളത് ..? എന്തൊരു മനുഷ്യനാണത് .. ആ ജീവിതത്തിലും എഴുത്തിലും നമ്മൾ കാണാതെ പോയ പലതും ഉണ്ടല്ലോ.. എല്ലാം ഇവിടെയുണ്ട്
മകനെ കുറിച്ചുള്ള കാര്യങ്ങൾ വായിച്ചപ്പോൾ എപ്പോഴും നമ്മെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ആ മഹാ സാഹിത്യകാരൻ്റെ വേദന..അറിയാതെ കണ്ണു നനയിച്ചു
കണ്ണീർ പുറത്തു വരാതിരിക്കാനാണല്ലോ പയ്യൻചിരിച്ചതെന്ന് ഓർത്തു പോയി .
നാനൂറിലധികം പേജുകളുള്ള പുസ്തകം കഴിഞ്ഞപ്പോൾ എന്തോ…. ഒരു വല്ലായ്ക തീരേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.
ഹസീന ഫാസിൽ
Reviews
There are no reviews yet.