“മലയാളഭാഷ ആത്മവിശ്വാസത്തോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു വലിയൊരു അനുഗ്രഹമാണ് ഡോ. പി. വിജയൻപിള്ള രചിച്ച “ശ്രഷ്ഠ മലയാളം’ എന്ന ഈ കൈപ്പുസ്തകം. ചെറിയ ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് മാത്രമല്ല ഭാഷയെ സ്നേഹിക്കുന്ന ഏവർക്കും മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും വെളി പ്പെടുത്തുമാറ് സംസാരിക്കുവാനും എഴുതുവാനുമുള്ള കഴിവ് പകർന്നുതരാൻ “ശ്രേഷ്ഠ മലയാളം’ സഹായകമാവും. വ്യാകരണനിയമങ്ങൾ അതീവ ലളിതമായി സോദാഹരണം പ്രതിപാദിക്കുന്ന ഈ കൃതി നമ്മെ സ്വയം തിരു ത്തുവാനും അതുവഴി ഭാഷാവിനിമയശേഷി വർദ്ധിപ്പിക്കുവാനും പ്രേരിപ്പിക്കുന്നതാണ്. ഏറെ നാളത്തെ മലയാള ഭാഷാദ്ധ്യാപന പരിചയമാണ് പുസ്തക രചയിതാവിന്റെ പ്രധാന കൈമുതൽ. അതുകൊണ്ടുതന്നെ മലയാളത്തിന്റെ സമകാലിക വളർച്ചയെക്കൂടി ഉൾക്കൊണ്ട് ശൈലീവിശേഷങ്ങളടക്കം പരിചയപ്പെടുത്തുന്ന ശ്രേഷ്ഠമലയാളം മലയാളികളുടെ ഭാഷാബോധത്തെ കൂടുതൽ വികസ്വരമാക്കുമെന്നതിൽ തർക്കമില്ല”.
ഡോ. അനിൽ വള്ളത്തോൾ
– വൈസ് ചാൻസലർ, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല, തിരൂർ,
Related products
Top rated products
-
Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ
Rated 5.00 out of 5₹190.00₹169.00 -
എഴുത്തുദേശയാത്രകൾ Ezhuthudesa yaathrakal
₹110.00₹100.00 -
പകരം Pakaram
₹130.00₹110.00 -
അച്ഛൻ്റെ അലമാര Achante Alamaara
₹110.00₹100.00 -
ലക്ഷദ്വീപ് ഒരു സൂഫീലാൻ്റ് Lakshadweep: Oru sufiland
₹140.00₹120.00
Reviews
There are no reviews yet.