Akshayamidhila അക്ഷയമിഥില
₹229.00
അക്ഷയമിഥില
ഗിരിജാസേതുനാഥ്
ഇതിഹാസത്തിന് അതിന്റേതായ മഹിമ ഉണ്ട്. ആ മഹിമ ഒരിടത്തും ചോർന്നുപോകാത്ത രീതിയിലാണ് ഗിരിജാസേതുനാഥ് തന്റെ
തൂലികാശൈലിക്ക് രൂപം നല്കിയിരിക്കുന്നത്. എം.കെ. സാനു മനശ്ശക്തിയുടെ ഉദാത്തനിമിഷങ്ങൾ നേർക്കാഴ്ചകളിലൂടെ
യുക്തി ഭദ്രമായിതന്നെ ആദ്യാവസാനം അവതരിപ്പിക്കുന്നുണ്ട്. പ്രഥമരാത്രിയിലെ ദുരനുഭവം, ശൂർപ്പണഖയുടെ കാമാന്ധമായ പ്രണയാഭ്യർഥന, രാവണന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, മണ്ഡോദരിയുടെ വിചിത്രമായ അപേക്ഷ, ഓർക്കാപ്പുറത്തുള്ള അഗ്നിപ്രവേശം, രാവണന്റെ ഓർമ്മച്ചിത്രം അങ്ങനെ എത്രയെത്ര വൈതരണികളാണ് അത്ഭുതാവഹമായ മനശ്ശക്തികൊണ്ട് സീത മറികടന്നത്. അക്ഷയമിഥില അവസാനിക്കുന്നത് അടുത്ത ജന്മത്തിലെങ്കിലും രാമനെ സ്വന്തമാക്കാൻ തപസ്സുചെയ്യുന്ന ശൂർപ്പണഖയെത്തേടി ലക്ഷ്മണന്റെ
വാളുമായി, സീത യാത്രയാകുന്നിടത്താണ്. ഇതിഹാസത്തിലെ എല്ലാം സഹിക്കുന്ന സാധാരണ സ്ത്രീയിൽ നിന്നും ശക്തിദുർഗ്ഗയായ ധീരനായികയായി സീതയെ കഥാകാരി ഉയർത്തുന്നു. അക്ഷയമിഥില അക്ഷരാർത്ഥത്തിൽ സീതായനം തന്നെ.
കെ. സുദർശനൻ
Reviews
There are no reviews yet.