00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ

(1 customer review)

169.00

കഥ പോലെ വായിയ്ക്കാവുന്നതുകൊണ്ട് കഥ തന്നെ. ഭാഷയിൽ കവിതയുള്ളതുകൊണ്ട് കവിത എന്നു വിളിയ്ക്കാം. ജീവിച്ചിരുന്നവരും ഇപ്പോഴും ജീവിച്ചിരിയ്ക്കുന്നവരുമുള്ളതുകൊണ്ടും എഴുത്തുകാരിയുടെ സ്വന്തം ജീവിതമായതുകൊണ്ടും ഇത് ആത്മകഥയാണല്ലോ കൽപിതകഥയുടെ അംശങ്ങൾ ഉണ്ടാവാമെന്നതു കൊണ്ടും എല്ലാ കഥാപാത്രങ്ങളും പുസ്തകത്തിന്റെ അവസാനംവരെ തഴുന്നതുകൊണ്ടും ഇതിന് നോവലിന്റെ രൂപവുമുണ്ട്. ഇതിന്റെയൊന്നും ലക്ഷണം പോരാ എന്നാണെങ്കിൽ എന്നാൽ ഇതിനായി പുറത്ത് എന്തൊക്കെയോ

ഞാവൽപ്പഴ മധുരങ്ങൾ സജ്ന ഷാജഹാൻ

 

Out of stock

Sale!

Book : Njaval Pazha Madhurangal

Author: Sajna Shajahan

Category : Memoir
Publisher : Logos
Language : Malayalam

1 review for Njaval Pazha Madhurangal ഞാവൽ പഴ മധുരങ്ങൾ

  1. Asif Aachi

    മധുരമേറിയ ഞാവൽപഴ ഓർമ്മകൾ

    സജനത്തയുടെ ഞാവൽപഴ മധുരങ്ങൾ കുറച്ചുദിവസം മുമ്പാണ് വായിച്ചുതീർത്തത് പുസ്തകത്തെക്കുറിച്ച് എഴുതി ഇടാനും സമയം കിട്ടിയില്ല… ഇന്നാണ് എഴുതാൻ ഇരുന്നത്… കുട്ടിയുടെ ജീവിതത്തിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു…. ഞാൻ ജനിക്കുന്നതിന് എത്രയോ വർഷം മുമ്പും ഞാനടക്കമുള്ള പുതുതലമുറ ജീവിച്ചും കേട്ടും അറിയാത്ത ഒരുപാട് ഓർമ്മകൾ വായിച്ചറിയാൻ സാധിച്ചു…കുട്ടിയുടെ നിഷ്കളങ്ക ബാല്യത്തിൽ നിന്നും കുട്ടിയുടെ ഗുരുവായൂർ ദേശത്തെ ജീവിതവും ജാതിയുടെയോ മതത്തിന്റെയും വേലികൾ പോലുമില്ലാതെ കുരുവി ജീവിച്ച ഇടം ഞാൻ നേരിൽ കാണുകയായിരുന്നു…. കുട്ടിക്ക് വായനോടുള്ള പ്രിയവും മാധവിക്കുട്ടിയെ കുറിച്ച് കുട്ടി അറിയുന്നതിൽ നിന്ന് തുടങ്ങുന്ന ഞാവൽ പഴ മധുരങ്ങളിലെ ഓർമ്മക്കുറിപ്പുകൾ… അമ്മയുടെ മരസ്കെയിൽ പീഡനം കുട്ടി ഓർത്തെടുക്കുമ്പോൾ ഉമ്മ ഞാനും അനിയനും തല്ലു കൂടുമ്പോൾ കിട്ടിയത് അടിക്കുന്നത് ഓർമ്മവരുന്നു… അനിലനും മുരളിയേട്ടനും ഉത്രജയും നരഹരിയും തുടങ്ങിയ ഒരുപാട് കഥാപാത്രങ്ങൾ കുട്ടിയുടെ ജീവിതത്തിലൂടെ കടന്നു പോയെങ്കിലും എൻ്റെ ഉള്ളിൽ മായാതെ കിടക്കുന്നത് തൻ്റെ ജന്മം മുഴുവൻ മറ്റുള്ളവരുടെ തുണി അലക്കുവാൻ വിധിക്കപ്പെട്ട മണ്ണാത്തിയുടെ ജീവിതവും…. പ്രേം നസീറിന്റെ വരെ കൈ നോക്കിയ കുറത്തി എല്ലാ ആഴ്ചയിലും വന്ന് കൈ നോക്കിയും… കുറത്തിയുടെ പ്രവചനം പോലെ തന്നെ കുട്ടി അറിയപ്പെടുന്ന ആളായുതീർന്നു… അതിൽ കുറത്തി എവിടെയോ ഇരുന്ന് സന്തോഷിക്കുന്നുണ്ടാകും… കുറേപേരുടെ സ്നേഹം അറിഞ്ഞ കുട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട പപ്പടവുമായി വരുന്ന പപ്പടം മാമൻ ഇന്നും ഓർമ്മയിൽ നിൽക്കുന്നു…. ഊഞ്ഞാൽ അത്ഭുതമായി മാറിയത് അപ്പുക്കുട്ടൻ കെട്ടുന്ന മുളയൂഞ്ഞാൽ ഞാൻ വായിച്ചറിഞ്ഞപ്പോഴാണ്… കുട്ടിക്ക് കിട്ടിയ ആദ്യ പ്രേമലേഖനവും നരഹരിയുടെ പീഡനവും മുകുന്ദൻ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതവും ഒരത്യുഗ്രൻ വിപ്ലവ പ്രണയവും സീത ആൻ്റിയും മകനും പറയാതെ പോയ പ്രണയവും അങ്ങനെ എന്തെല്ലാമാണ് കുട്ടിയുടെ ആ ചെറു പ്രായത്തിൽ തന്നെ അറിഞ്ഞിരിക്കുന്നത്… ഇനിയും കുട്ടിയുടെ ഓർമ്മകളിലൂടെ സഞ്ചരിക്കുവാൻ അടുത്ത ഭാഗത്തിലൂടെ വായന തുടരുന്നു….
    -Aachi

Add a review

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello