Welcome to BookBangTheory Store
00.00

Shopping Cart

close

No products in the cart.

Return to shop
00.00

Shopping Cart

close

No products in the cart.

Return to shop
Sale!

Pattiyum Poochayum oru mriga doctorum പട്ടിയും പൂച്ചയും ഒരു മൃഗഡോക്ടറും

340.00

Book: Pattiyum Poochayum oru mriga doctorum

Author: Dr P.R Vinod Kumar 

Category: Non Fiction

Language:   MALAYALAM

Out of stock

Sale!

1995 മുതൽ കേരളത്തിനകത്തും പുറത്തും ജോലി ചെയ്ത്, ലക്ഷക്കണക്കിന് മിണ്ടാപ്രാണികളെ ചികിൽസിച്ച്, താൻ സമ്പാദിച്ച അറിവും അനുഭവങ്ങളും പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്ന ഡോ. പി. ആർ. വിനോദ് കുമാർ രചിച്ച അസാധാരണമായ പുസ്തകമാണ് ’പട്ടിയും പൂച്ചയും ഒരു മൃഗഡോക്ടറും’.
നർമ്മത്തിൽ ചാലിച്ചെഴുതിയ ഈ പുസ്തകം നിശ്ചയമായും ഓരോ വീട്ടിലും സൂക്ഷിച്ചു വെയ്‌ക്കേണ്ടതാണ്. വീട്ടുമൃഗങ്ങളെ വളർത്തുന്നവർക്കും പരിപാലിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ധാരാളം വിവരങ്ങൾ ഈ പുസ്തകത്തിലൂടെ ലഭ്യമാകും.
ഞാൻ ഡോ.പി ആർ.വിനോദ് കുമാർ. വെറ്ററിനറി ഡോക്ടറാണ്. കഴിഞ്ഞ 25 വർഷങ്ങളായി നായ്ക്കളും പൂച്ചകളുമടങ്ങിയ ഓമന മൃഗങ്ങളുടെ ചികിത്സയിൽ സമ്പൂർണ്ണ വ്യാപൃതനാണ്. ഇത്രയും വർഷങ്ങൾ കൊണ്ട് ഏതാണ്ട് അഞ്ചരലക്ഷത്തോളം നായ്ക്കളേയും പൂച്ചകളേയും ചികിത്സിക്കാനുള്ള മഹാഭാഗ്യം ലഭിച്ചു. എൻ്റെ സമ്പൂർണ്ണ പ്രഫഷണൽ ജീവിത ചരിത്രം വിശദീകരിക്കുന്ന പുസ്തകമാണ് “പട്ടിയും പൂച്ചയും ഒരു മൃഗഡോക്ടറും“ എന്ന 327 താളുകളുള്ള മലയാള പുസ്തകം. കോട്ടയത്തുള്ള ഡോൺ പബ്ലിഷേഴ്സാണ് ഈ പുസ്തകം അച്ചടിച്ചു പ്രസിദ്ധീകരിച്ചത്. പൊന്നാനിയിൽ നിന്നുള്ള പ്രിൻസ് എന്ന കലാകാരനാണ് കവർ പേജ് ഡിസൈനും കാർട്ടൂണുകളും ചെയ്തത്. വെറ്ററിനറി എന്ന നിർമ്മലമായ ജോലിയെക്കുറിച്ച് ഒന്നുമറിയാത്തവരോ അൽപജ്ഞാനമുള്ളവരോ ആയ മലയാളികൾക്ക് എന്താണ് വെറ്ററിനറി മെഡിസിൻ, വെറ്ററിനറി മെഡിക്കൽ കോഴ്സ് എന്നൊക്കെ ഞാൻ എന്നാലാവും വിധം മനസ്സിലാക്കിക്കാൻ ശ്രമിച്ചിട്ടുണ്ട്. വെറ്ററിനറി ജോലിയുടെ പൊതുജനം കാണാത്ത കാണാപ്പുറങ്ങൾ ഞാൻ തുറന്നെഴുതിയിട്ടുണ്ട്. ഞാൻ എങ്ങനെ വെറ്ററിനറി ഡോക്ടറായി, ഒരു വെറ്ററിനറി ഡോക്ടറുടെ കഠിനമായ ദൈനംദിന പ്രവർത്തികൾ, അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ, സമൂഹനന്മയ്ക്കായി എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം ഞാൻ പുസ്തകത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഞാൻ ഇവിടെ ഉറക്കമില്ലാതെ കഠിനാധ്വാനം ചെയ്യുന്ന ഒരു ശരാശരി വെറ്ററിനറി ഡോക്ടറുടെ നേർ പരിച്ഛേദമാണ്. പൊതുജനങ്ങൾക്കു മനസ്സിലാക്കാൻ ഒട്ടനവധി യാഥാർത്ഥ്യങ്ങൾ ഞാൻ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എൻ്റെ ഈ സൃഷ്ടി എൻ്റെ സഹപ്രവർത്തകർക്ക് അഭിമാനത്തോടെ ഉയർത്തിപ്പിടിക്കുവാൻ കഴിയും എന്നു തന്നെയാണെൻ്റെ പ്രതീക്ഷ. ഫീൽഡിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി അജ്ഞരായ വെറ്ററിനറി കോളേജ് വിദ്യാർത്ഥികൾക്ക് ഈ പുസ്തകം ഊർജ്ജം പകർന്നു പ്രചോദനമാകട്ടെ.

Reviews

There are no reviews yet.

Be the first to review “Pattiyum Poochayum oru mriga doctorum പട്ടിയും പൂച്ചയും ഒരു മൃഗഡോക്ടറും”

Your email address will not be published. Required fields are marked *

Open chat
1
Welcome to Book bang theory
Hello