- You cannot add "ഇട്ടിമാത്തൻ ഡയറീസ്" to the cart because the product is out of stock.
Kalyaniyennum Pakshayaniyennum Peraya Randu Sthreekalude Katha കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
₹339.00
Book : Kalyaniyennum Pakshayaniyennum Peraya Randu Sthreekalude Katha
Author: Rajasree R
Category :Novel
Binding : Normal
Language : Malayalam
അന്‍പതോളം വര്‍ഷം മുന്‍പ് കണ്ണൂര്‍ ജില്ലയിലെ
ഒരു കുഗ്രാമത്തില്‍ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും
അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും
പുരുഷന്മാരുടെയും സങ്കീര്‍ണമായ ജീവിതസന്ധികള്‍ പ്രതിപാദിക്കുന്ന
ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി
നിബന്ധിക്കുന്നതില്‍ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ
ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടര്‍ന്നു
വളരുന്ന കഥകളുടെ ചരരാശിയില്‍, ആഖ്യാതാവ് കേവലമൊരു
കാണിയായും പങ്കാളിയായും വിധികര്‍ത്താവായും ‘സൂത്രധാര’യായും
പലമട്ടില്‍ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളെ
വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു.
നോവലില്‍ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ
ചിത്രീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്ത
പ്പെടുന്ന അനുഭവങ്ങളുടെയും ഓര്‍മകളുടെയും പുനരെഴുത്താണ്
എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ
നോവല്‍ അടിവരയിടുന്നു.
-എന്‍. ശശിധരന്
കുറഞ്ഞകാലത്തിനുള്ളില്‍ ഇരുപത്തിയയ്യായിരത്തില്പരം
കോപ്പികള്‍ വിറ്റുപോയ പുസ്തകത്തിന്റെ ഇരുപതാം പതിപ്പ്
Reviews
There are no reviews yet.